ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് യഷ്. കെജിഫ് എന്ന ചിത്രത്തിലെ റോക്കിഭായ് എന്ന കഥാപാത്രമായിരുന്നു യാഷിന് ഇത്രത്തോളം ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞത്. കഷ്ടപ്പാടുകൾ നിറഞ്ഞ വഴിയിലൂടെയാണ് യഷ് എല്ലാവരും കാണുന്ന താരപദവിയിൽ എത്തിയത്.
വളരെയധികം മികച്ച ചിത്രമായി കെജിഎഫ് ചാപ്റ്റർ തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇതുവരെ കണ്ടിട്ടുള്ള അഭിമുഖങ്ങളിൽ എല്ലാം യഷ് താടി വെച്ചാണ് കണ്ടിട്ടുള്ളത്. ചിത്രത്തിലെ റോക്കി ഭായിയും പൗരുഷത്തിന്റെ പ്രതീകമായി താടി വെച്ചിട്ടുണ്ട്. ഇപ്പോൾ ഏഴ് വർഷങ്ങൾക്ക് ശേഷം യാഷ് താടി വച്ചിരിക്കുകയാണ്. ഇപ്പോൾ വാർത്തകളിൽ ഇടം നേടി കൊണ്ടിരിക്കുന്നത് ഈ വിഡിയോയാണ്.
കെ ജി എഫിനു വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായിരുന്നു താടി വടിക്കാതെ ഇത്രയും കാലം യഷ് നിലനിൽക്കുകയായിരുന്നു. അങ്ങനെ ഏഴ് വർഷങ്ങൾക്ക് ശേഷം അദ്ദേഹം താടി വടിയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത്. തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കി വിജയം നേടിയിരിക്കുകയാണ് കെ ജി എഫ്. വളരെ പെട്ടെന്ന് തന്നെയായിരുന്നു ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്തത്.

