Friday, October 2, 2026

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവ‌ത്തിൽ എസ്എഫ്‌ഐ തള്ളി യെച്ചൂരി

ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ എസ്എഫ്‌ഐ തള്ളി പറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും ഇങ്ങനെയല്ല രാഷ്‌ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ എസ്എഫ്‌ഐ ആക്രമണത്തെ തള്ളി മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles