Sunday, May 5, 2024
spot_img

കനത്ത മഴ തുടരും ; സംസ്ഥാനത്തെ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

 

തിരുവനന്തപുരം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപ്പിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോട്ടയം , എറണാകുളം , ഇടുക്കി , പാലക്കാട് , മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് .

ബുധനാഴ്‌ച്ച പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപ്പിച്ചിരുന്നു. കേരള ലക്ഷദ്വീപ്പ് തീര പ്രദേശത്ത് സെപ്റ്റംബർ 1 വരെ അധികൃതർ മത്സ്യബന്ധനം നിരോധിച്ചു.

Related Articles

Latest Articles