Friday, May 24, 2024
spot_img

കാൻഗ്രയിലെ ചാക്കി നദിയുടെ ഒഴുക്ക് പുനഃക്രമീകരിച്ച് ഇന്ത്യൻ കരസേന;96 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സൈന്യം വിജയിച്ചത് ; ഒഴിവായത് വൻ ദുരന്തം

 

ന്യൂഡൽഹി: ഞായറാഴ്ച്ച കാൻഗ്രയിലെ ചാക്കി നദിയുടെ ഒഴുക്ക് പുനഃക്രമീകരിച്ച് ഇന്ത്യൻ കരസേന. ഒഴിവാക്കിയത് വൻ ദുരന്തം. ഹിമാചലിൽ പാലങ്ങൾ തകർത്ത് ഒഴുകിക്കൊണ്ടിരിന്ന ചാക്കി നദി ആശങ്ക പടർത്തിയിരുന്നു . കാൻഗ്രയിലെ ഉരുക്കുകൊണ്ട് നിർമ്മിച്ച പതാൻകോട്ടിനെയും കാൻഗ്രയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാലം തകർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു . നദിയുടെ കുത്തൊഴുക്ക് മണ്ണൊലിപ്പിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ സൈന്യം രക്ഷാ ദൗത്യം ആരംഭിച്ചത്. കരസേനയുടെ റൈസിംഗ് സ്റ്റാർ കോറിലെ പാന്നീറെൻഡേ സാപ്പേഴ്‌സ് എന്ന സൈനിക വിഭാഗമാണ് നിർമ്മാണ ജോലിയിലുള്ളത്.

വളരെ ഭാരം കൂടിയ കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താലാണ് ചാക്കി നദിയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നതിൽ വിജയിച്ചത്. 40 ഓളം കൂറ്റൻ യന്ത്രങ്ങളാണ് മേഖലയിൽ ഒരേ സമയം ഉപയോഗിച്ചത്. സൈന്യത്തിന് സഹായവുമായി ദേശീയ പാത വികസന അതോറിറ്റിയും രംഗത്തുണ്ട്.

ആഗസ്റ്റ് 2 നാണ് ബ്രിട്ടീഷുകാർ നിർമ്മിച്ച ചാക്കി നദിക്ക് കുറുകെയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പാലം കനത്ത പ്രളയത്തിൽ തകർന്നത്. റയിൽവേ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കും.

Related Articles

Latest Articles