Tuesday, October 27, 2026

ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ഉല്‍പ്പാദന കേന്ദ്രമാക്കി യുപിയെ മറ്റും; ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കും; നിർണായക പ്രഖ്യപനവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രതിരോധ മേഖലയുടെ ഉത്പാദന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി (Yogi Adityanath) യോഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈൽ നിർമാണ യൂനിറ്റിന്‍റേയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പമെന്‍റ് ഓർ​ഗനൈസേഷൻ ലാബിന്‍റേയും ശിലസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിയിൽ ബ്രഹ്‌മോസ് മിസൈൽ നിർമ്മിക്കുമെന്നും ഇതിലൂടെ യുവാക്കൾക്ക് പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്ത്യ സൗഹൃദത്തിന്‍റെയും കാരുണ്യത്തിന്‍റെയും സന്ദേശം നൽകുന്ന രാജ്യമാണെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും യോഗി കൂടിച്ചേർത്തു. കൂടാതെ, ആറ് പ്രതിരോധ ഇടനാഴികളിലും ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ലഖ്‌നൗവിൽ ഡിഫൻസ് എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുണ്ടെന്നും യോ​ഗി ആദിത്യനാഥ് അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Latest Articles