Monday, May 6, 2024
spot_img

200 കോടി ക്ലബില്‍ അജിത്ത് ചിത്രം ‘തുനിവ്’ ; വിജയകരമായി പ്രദർശനം തുടരുന്നു

തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് അജിത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത് . പൊങ്കലിന് തീയേറ്ററിൽ എത്തിയ അജിത്തിന്റെ പുതിയ ചിത്രമാണ് ‘തുനിവ് ‘. തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ‘തുനിവ്’ 200 കോടി ക്ലബില്‍ എത്തിയാതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

എച്ച് വിനോദ് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ചിത്രമാണ് തുനിവ് . നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാള സിനിമയുടെ മിന്നുംതാരമായ മഞ്‍ജു വാര്യരാണ് തുനിവിലെ നായിക. ‘തുനിവി’ന്റെ ഒടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിരുന്നു നെറ്റ്‍ഫ്ലിക്സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്‍ട്രീമിംഗ് എന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles