Friday, April 26, 2024
spot_img

വസ്ത്രങ്ങള്‍ ആര് തയ്ക്കണമെന്ന് വീട്ടിലിരുന്ന് തീരുമാനിക്കാം; ഓണ്‍ലൈന്‍ വഴി അളവെടുത്ത് തയ്ക്കാന്‍ മൊബൈല്‍ആപ്പ്

കോവിഡ് കാലത്ത് സ്വന്തം അളവില്‍ വസ്ത്രങ്ങള്‍ തയ്ച്ചുകിട്ടാന്‍ ബുദ്ധിമുട്ടാണ്. സാമൂഹിക അകലം പാലിക്കേണ്ട ഇക്കാലത്ത് റെഡിമെയ്ഡ് വസ്ത്രങ്ങളില്‍ തൃപ്തിപ്പെടേണ്ട സ്ഥിതിയാണുള്ളത്. എന്നാല്‍ ഇനി അങ്ങിനെ ബുദ്ധിമുട്ടേണ്ടതില്ല. സ്വന്തമായി ഓണ്‍ലൈന്‍ വഴി അളവെടുത്ത് ഇഷ്ടമുള്ള മെറ്റീരിയലുകള്‍ തെരഞ്ഞെടുത്ത് വസ്ത്രങ്ങള്‍ തയ്പ്പിക്കാനാണ് പുതിയ ആപ്പ് തയ്യാറായിരിക്കുന്നത്. കോഴിക്കോട് ഗവ.സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ലീഐ ടി ടെക്‌നോ ഹബാണ് പുതിയ ആപ്പ് അവതരിപ്പിക്കുന്നത്.

ഓപാക്‌സ് എന്ന ആപ്പാണ് ഇവര്‍ വികസിപ്പിച്ചത്. വസ്ത്രങ്ങള്‍ വില്‍ക്കാന്‍ മാത്രമല്ല ഉപഭോക്താവിന്റെ അളവെടുത്ത് തയ്യലിന് നല്‍കാനും സാധിക്കും.ആപ്പില്‍ ഉള്ള ടെയ്‌ലര്‍ ഓപ്ഷന്‍ വഴി രാജ്യത്തെ ഏത് തയ്യല്‍ക്കാരെയും തെരഞ്ഞെടുക്കാം. കൂടാതെ വസ്ത്രങ്ങള്‍ ഏത് ഫാഷനിലും തയ്പ്പിക്കാം. ഇതിനായി ഓപാക്‌സില്‍ വന്‍കിട ഫാഷന്‍ ബ്രാന്റുകള്‍ക്ക് ഒപ്പം സാധാരണക്കാരായ തയ്യല്‍കാര്‍ക്കും വസ്ത്രങ്ങള്‍ തയ്ച്ച് വില്‍ക്കാനാണ് ഇടമുള്ളത്. വസ്ത്രങ്ങള്‍ക്ക് ഒപ്പം അനുബന്ധ സാമഗ്രികളുടെ വില്‍പ്പനയും ഇവിടെ സാധ്യമാണ്. ആപ്പില്‍ രജിസ്ട്രര്‍ ചെയ്യാന്‍ കച്ചവടക്കാര്‍ക്ക് ഫീസോ വാടകയോ നല്‍കേണ്ടതില്ല.

ഓണ്‍ലൈന്‍ അളവെടുക്കല്‍
മൊബൈല്‍ ഫോണിലെ ക്യാമറ ഉപയോഗിച്ചാണ് ആപ്പ് വസത്രത്തിനുള്ള അളവെടുക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.ഈ അളവുകളില്‍ മാറ്റം വരുത്താനും ഉപഭോക്താവിന് സാധിക്കും. ഓര്‍ഡര്‍ നല്‍കിയാല്‍ വസ്ത്രം ടൈലര്‍ ഉപഭോക്താവിന് തയ്ച്ച് അയച്ച് കൊടുക്കും. തയ്യല്‍ക്കാരില്‍ നിന്നുള്ള ഈ വസ്ത്രങ്ങള്‍ ഓപാക്‌സ് കൊറിയര്‍ വഴിയാണ് ഉപഭോക്താവിന് ലഭിക്കുക. ഇതിനായി ഡെലിവറി നെറ്റ്വര്‍ക്കും റെഡിയാണ്. ഓപാക്‌സ് കൊറിയര്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. നിലവില്‍ പതിനായിരത്തോളം ടെയ്‌ലര്‍മാരും ഡിസൈനര്‍മാരും ആപ്പില്‍ അംഗങ്ങളാണ്.

Related Articles

Latest Articles