Sunday, May 5, 2024
spot_img

‘ഇനിയെങ്കിലും നേരെ വെടിവെക്കാൻ പഠിക്കണം! ഇത് ആദ്യമായിയല്ല ഹമാസിന് ഉന്നം പിഴയ്‌ക്കുന്നത്’;പരിഹസിച്ച് ജോ ബൈഡൻ

ഹമാസ് ഭീകരവാദികളുടെ ഉന്നം പിഴച്ച റോക്കറ്റ് ഗാസ ആശുപത്രിയിൽ പതിച്ച് നിരവധി സാധാരണക്കാരുടെ ജീവനെടുത്തതിന് പിന്നാലെ പരിഹാസവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇനിയെങ്കിലും നേരെ വെടിവെക്കാൻ പഠിക്കണമെന്നും ഇത് ആദ്യത്തെ തവണയല്ല ഹമാസിന് ഉന്നം പിഴയ്‌ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഹമാസ് ഭീകരവാദികൾ ഇത് അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന് കരുതുന്നില്ല. ഇസ്രായേലിനെ ലക്ഷ്യം വെച്ച് തൊടുത്ത മിസൈൽ അബദ്ധത്തിൽ ഗാസ ആശുപത്രിയിൽ പതിക്കുകയായിരുന്നുവെന്ന് ബൈഡൻ പറഞ്ഞു.

ഹമാസ് തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിക്കുന്ന സാങ്കേതിക തെളിവുകൾ കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടിരുന്നു. ഉന്നം തെറ്റിയെന്ന് ആശങ്കയോടെ പരസ്പരം സംസാരിക്കുന്ന രണ്ട് ഭീകരരുടെ ഓഡീയോ സഹിതമാണ് സേന തെളിവുകൾ പുറത്തുവിട്ടത്. ആശുപത്രിക്ക് സമീപത്ത് നിന്ന് ഇസ്ലാമിക് ജിഹാദികൾ ഇസ്രായേലിലേക്ക് വിട്ട റോക്കറ്റുകൾ അബദ്ധത്തിൽ ആശുപത്രിയിൽ പതിക്കുകയായിരുന്നു. ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. 4000-ത്തോളം പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്.

Related Articles

Latest Articles