Saturday, May 4, 2024
spot_img

‘ഓം… വാസുദേവായ….മന്ത്രോച്ചാരണത്തോടെ പുത്തൻ വാഹനത്തിന് പൂജ ചെയ്ത് ആഫ്രിക്കന്‍ യുവാവ്; സോഷ്യൽ മീഡിയ കീഴടക്കി വീഡിയോ

പുതിയതായി വാഹനങ്ങളോ കെട്ടിടമോ വാങ്ങുമ്പോള്‍ ശുഭാരംഭത്തിനായി ഹൈന്ദവ വിശ്വാസികള്‍ പൂജ ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. വാഹനം വീട്ടിലെത്തിക്കുന്നതിന് മുൻപ് തന്നെ വാഹന പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നവരും കുറവല്ല. എന്നാൽ തന്റെ പുതിയ വാഹനത്തിനായി പൂജ നടത്തുന്നത് ഒരു ആഫ്രിക്കന്‍ വംശജനാണെങ്കിലോ ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. രാമു GSV എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘പുതിയ കാറിന് പൂജ ചെയ്യുന്ന ആഫ്രിക്കന്‍ ഹിന്ദു പണ്ഡിറ്റ്.’ എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പ്രചരിക്കുന്നത്.

വീഡിയോയില്‍ ഒരു പുതിയ കാറിന്റെ ബോണറ്റും മറ്റ് ഡോറുകളും തുറന്ന് വച്ച് എഞ്ചിന് അടുത്ത് ഒരു താലത്തില്‍ അല്പം വെള്ളവും മറ്റ് പൂജാതി സാധനങ്ങളും വച്ച ശേഷമാണ് ഇയാള്‍ പൂജ ചെയ്യുന്നത്. ‘ഓം… വാസുദേവായ….’ എന്ന് തുടങ്ങുന്ന സംസ്‌കൃത ശ്ലോകമാണ് പൂജാരി ചൊല്ലുന്നത്. പൂജയ്ക്കിടെ അദ്ദേഹം കൈ കൊണ്ട് ചില ആംഗ്യങ്ങള്‍ കാണിക്കുകയും പാത്രത്തിലെ ജലം തീര്‍ത്ഥം പോലെ കുടിക്കുകയും ചെയ്യുന്നത് കാണാം. ഇതിനോടകം പത്തുലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

Related Articles

Latest Articles