Friday, May 24, 2024
spot_img

വിശാൽ കൊലക്കേസ്! ഒന്നാം സാക്ഷി പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞു! രണ്ടും മൂന്നും സാക്ഷികളുടെ വിസ്താരം ബുധനാഴ്ച നടക്കും

ചെങ്ങന്നൂർ : എബിവിപി പ്രവർത്തകനായിരുന്ന ചെങ്ങന്നൂർ കോട്ട സ്വദേശി വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം വെച്ച് തീവ്രവാദ സംഘടനയായി കണ്ടെത്തി കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിൻ്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ ഒന്നാം സാക്ഷി വിഷ്ണുപ്രസാദിന്റെ സാക്ഷി വിസ്താരം മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി എസ് എസ് സീന മുമ്പാകെ ആരംഭിച്ചു.

2012 ജൂലൈ16 തീയതി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്വാഗതം നൽകുന്ന ചടങ്ങിനോടനുബന്ധിച്ച് കോളേജ് പരിസരത്തെത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തുന്നത് താൻ കണ്ടതായി കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിന്റെ ചീഫ് വിസ്താരത്തിൽ സാക്ഷി കോടതിയിൽ പറഞ്ഞു.

വിശാലിനെ കൊലപ്പെടുത്തുമ്പോൾ തടയാൻ ശ്രമിച്ച തന്നെയും ശ്രീജിത്ത് എന്ന മറ്റൊരാളെയും വിശാലിനെ കുത്തി കൊലപ്പെടുത്തിയ പന്തളം സ്വദേശി ഷഫീഖ് സ്ഥലത്ത് വെച്ച് കുത്തിയതായി സാക്ഷി കോടതിയിൽ പറഞ്ഞു.

വിശാലിന്റെ സ്വദേശത്ത് ലൗ ജിഹാദ് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് എതിരെ കടുത്ത നിലപാട് എടുത്തതുകൊണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് വിശാലിനോട് വിരോധമുണ്ടായിരുന്നു എന്നും കോളേജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ, തങ്ങൾക്ക് എബിവിപി എന്ന സംഘടന തടസ്സമായി പ്രവർത്തിക്കുന്നതായി കരുതി ക്യാമ്പസ് ഫ്രണ്ട്കാർക്ക് എബിവിപി കാരോട് ശത്രുത ഉണ്ടായിരുന്നതായും സാക്ഷി കോടതിയിൽ മൊഴി നൽകി. ഇപ്രകാരം എബിവിപി പ്രവർത്തകരെ കൊലപ്പെടുത്തുക എന്നുള്ള ഉദേശത്തോട് മാത്രമാണ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ എത്തിയത് എന്നും അതുകൊണ്ടുതന്നെ സ്ഥലത്ത് ഉണ്ടായിരുന്ന എബിവിപി പ്രവർത്തകരായ വിജയപ്രതാപ്, വിഷ്ണു, വിനു ശേഖർ, വിനു രാജ്, രാഹുൽ, മനു തുടങ്ങിയവരെയും ക്യാമ്പസ് ഫ്രണ്ട്കാർ ആക്രമിച്ചിരുന്നതായി വിഷ്ണുപ്രസാദ് പ്രോസിക്യൂട്ടറുടെ ചീഫ് വിസ്താരത്തിൽ കോടതിയിൽ മൊഴി നൽകി.

എബിവിപി പ്രവർത്തകരെ ആക്രമിച്ച നാസിം, ആഷിക്ക്, ഷെഫീഖ്, അൻസർ ഫൈസൽ, പത്മാലയം ഷഫീക്ക്, ആസിഫ് മുഹമ്മദ്, ചെറുവള്ളൂർ നാസിം, സനൂജ്, അൽത്താജ്, ഷമീർ റാവുത്തർ, സഫീർ, അഫ്സൽ എന്നിവരെയും വിശാലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും ആക്രമിക്കാൻ ഉപയോഗിച്ച ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കേസിലെ രണ്ടും മൂന്നും സാക്ഷികളായ ശ്രീജിത്ത്, വിജയപ്രതാപ് തുടങ്ങിയവരെ ബുധനാഴ്ച വിസ്തരിക്കും.

Related Articles

Latest Articles