Saturday, October 10, 2026

സഹോദരിയെ പ്രണയിച്ചു: സുഹൃത്തിനെ മദ്യത്തിൽ വിഷം കലർത്തി നൽകി; ഇടുക്കിയിൽ 18കാരന് ദാരുണാന്ത്യം

ഇടുക്കി: പതിനെട്ടുകാരന് മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്തി. സഹോദരിയെ പ്രണയിച്ചതിനാണ് സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയത്.

സംഭവത്തിൽ സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ ആണ് കൊല്ലപ്പെട്ടത്. മദ്യത്തില്‍ വിഷം കലര്‍ത്തിയാണ് സുഹൃത്തായ പ്രവീണ്‍ കുമാർ രാജ്കുമാറിനെ കൊലപ്പെടുത്തിയത്. ഇടുക്കി കമ്പംമെട്ട് നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടിയിലാണ് സംഭവം.

പ്രവീണ്‍ കുമാറിന്റെ സഹോദരിയെ രാജ്കുമാര്‍ പ്രണയിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പ്രവീണ്‍ കുമാറിനെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles