Wednesday, April 24, 2024
spot_img

മേയറെ താഴെ ഇറക്കും! തിരുവനന്തപുരം നഗരസഭയിൽ ഗേറ്റുകളുപരോധിച്ച് യുവമോർച്ച; മേയർ അകത്ത് കടന്നത് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിന്ശേഷം

തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭയിൽ ഇന്നും പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ചയുടെ ഉപരോധം. നഗരസഭാ ഗേറ്റുകൾ യുവമോർച്ചാ പ്രവർത്തകർ ഉപരോധിച്ചതോടെ കോർപ്പറേഷൻ ജീവനക്കാർക്ക് അകത്ത് കടക്കാനായില്ല. പ്രവേശന കവാടങ്ങൾ ഉപരോധിച്ച് പ്രതിഷേധം ശക്തമായി നടന്നു.

ഇതോടെ ജീവനക്കാരുമായി വാക്കേറ്റത്തിലുമായി. ആരെയും കോർപറേഷനിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു യുവമോർച്ച പ്രവർത്തകർ. ഇതോടെ പോലീസ് ഇടപെട്ട് കോർപറേഷന് പിറകിലെ ഗേറ്റ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.

നഗരസഭയുടെ പ്രധാനപ്പെട്ട പ്രവേശന കവാടമായ മൂന്ന് ഗേറ്റുകളും ഉപരോധിച്ചു. എന്നാൽ പിൻഭാഗത്തെ കവാടത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. ഈ ഗേറ്റ് വഴി മേയറും ജീവനക്കാർ ഉൾപ്പെടയുള്ളവരെ നഗരസഭയ്ക്ക് അകത്തേക്ക് കയറ്റി.

Related Articles

Latest Articles