വാഷിംഗ്‌ടൺ : വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിക്ക് താന്‍ മാപ്പു നല്‍കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ട്രംപ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേസമയം, അത് ചാരവൃത്തികുറ്റം ചുമത്തപ്പെട്ട എഡ്വേര്‍ഡ് സ്നോഡനോ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്നോ ആവില്ലെന്നും ട്രംപ് പറഞ്ഞു.
എഡ്വേര്‍ഡ് സ്നോഡന് മാപ്പു നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തുന്ന വിവരം എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ടത് വന്‍ വിവാദമായിരുന്നു. 2003 മുതല്‍ 2009 വരെ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ സ്നോഡന്‍ ജോലി ചെയ്തിരുന്നു.
റഷ്യന്‍ അംബാസഡറായിരുന്ന സെര്‍ജി കിസ്‌ല്യാക്കുമായുള്ള സംഭാഷണത്തെക്കുറിച്ച് എഫ്.ബി.ഐയോട് കള്ളം പറഞ്ഞുവെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഫ്ലിന്‍ രണ്ടുതവണ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. ഫ്ലിനിനെതിരായ കേസ് തള്ളാന്‍ യു.എസ് നീതിന്യായ വകുപ്പിന് മേല്‍ ട്രംപിന്‍റെയും സഖ്യകക്ഷികളുടെയും സമ്മര്‍ദമുണ്ടായിരുന്നു.

