Thursday, October 15, 2026

കുടിയന്മാർ കാത്തിരുന്നേ പറ്റൂ, മദ്യശാലകൾ തുറക്കാൻ വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ലോക്ക്ഡൗണിനു ശേഷം തുറന്നാല്‍ മതിയെന്ന് ധാരണ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ല.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരത്തെ പറഞ്ഞ നിലപാടില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് ധാരണ. ലോക്ക്ഡൗണിനു ശേഷം മാത്രമേ മദ്യശാലകള്‍ തുറക്കുന്നത് ആലോചനയിലുള്ളുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.

സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷം വേണ്ടെന്നുവയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് വാര്‍ഷിക ആഘോഷം ഉപേക്ഷിക്കുന്നത്.

Related Articles

Latest Articles