മുംബൈ: രാജ്യത്തെ വിദേശനാണ്യ ശേഖരത്തിൽ റെക്കോഡ് വര്ധനവ്. മെയ് 29ന് അവസാനിച്ച ആഴ്ചയിലെ കണക്ക് പ്രകാരം വിദേശനാണ്യശേഖരം 343 കോടി ഡോളര് വര്ധിച്ച് 49,348 കോടി ഡോളറായി. തൊട്ടുമുൻപത്തെ ആഴ്ചയും 300 കോടി ഡളര് വര്ധിച്ചിരുന്നതായാണ് റിസര്വ് ബാങ്ക് പുറത്തുവിട്ട കണക്ക്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്ക്കൂട്ടാണ് ഈ നേട്ടം. അതേസമയം, രാജ്യത്തെ സ്വര്ണശേഖരത്തിന്റെ മൊത്തംമൂല്യം 32.682 ബില്യണായി കുറഞ്ഞു. കഴിഞ്ഞയാഴ്ചത്തെക്കാൾ 97 ദശലക്ഷം ഡോളറിന്റെ കുറവാണ് മൂല്യത്തിലുണ്ടായതെന്ന് കണക്ക്.

