ശബരിമല :കലിയുഗ വരദനായ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനി ഉത്രം. ശബരിമലയില്‍ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം അതിവിശേഷമാണ്. എന്നാൽ ഇ പ്രാവശ്യം ആളും അരങ്ങും ഒന്നും ഇല്ലാതെയാണ് അയ്യപ്പസ്വാമിയുടെ ജന്മദിനം കടന്നു പോകുന്നത്.
ലോകത്തെ മുഴുവന്‍ കാർന്നെടുക്കുന്ന കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലളിതമായ രീതിയില്‍ ചടങ്ങുകളില്‍ മാത്രം ഒതുങ്ങുന്നതാകും ഇത്തവണത്തെ ആഘോഷം.

