Sunday, May 5, 2024
spot_img

ആരോഗ്യകരമായ ഭക്ഷണരീതി എന്തൊക്കെയാണ് ? സദ്ഗുരു പറയുന്നത് കേൾക്കൂ | Sadhguru

ആരോഗ്യകരമായ ഭക്ഷണരീതി എന്തൊക്കെയാണ് ? സദ്ഗുരു പറയുന്നത് കേൾക്കൂ | Sadhguru

ഏത് തരം ഭക്ഷണമാണ് നിങ്ങൾ കഴികേണ്ടത് എന്നത്, നിങ്ങളുടെ മൂല്യങ്ങളെയും ധാർമ്മികതയെയും ആശ്രയിച്ചില്ല, മറിച്ച് ശരീരം എന്ത് ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.  ഭക്ഷണം ശരീരത്തിനാണ് ആവശ്യം. ഏത് തരത്തിലുള്ള ഭക്ഷണമാണ് ശരിക്കും സന്തോഷകരമെന്ന് ശരീരത്തോട് ചോദിക്കുക. വ്യത്യസ്ത ഭക്ഷണങ്ങൾ പരീക്ഷിച്ച് നിങ്ങളുടെ ശരീരം എങ്ങനെ അതിനോട് പ്രതികരിക്കുന്നുവെന്ന് അറിയുക. നിങ്ങളുടെ ശരീരം വളരെ ചടുലവും ഊർജ്ജസ്വലവുമായി പ്രതികരിക്കുന്നുവെങ്കിൽ, ശരീരം അത് സ്വീകരിച്ചു എന്ന് കരുതാം. ശരീരം അലസത അനുഭവിക്കുകയും ഉണർന്നിരിക്കാൻ കഫീൻ അല്ലെങ്കിൽ നിക്കോട്ടിൻ പമ്പ് ചെയ്യേണ്ടതും ഉണ്ടെങ്കിൽ, ശരീരം സന്തോഷാവസ്ഥയിൽ അല്ല എന്നും കരുതാം.നിങ്ങളുടെ ശരീരപ്രകൃതത്തെ സസൂഷ്മം വീക്ഷിക്കുകയാണെങ്കിൽ, ഏത് തരത്തിലുള്ള ഭക്ഷണമാണ് സംതൃപ്തിദായകമെന്നു അത് വ്യക്തമായി നിങ്ങളോട് പറയും. എന്നാൽ ഇപ്പോൾ, നിങ്ങൾ നിങ്ങളുടെ മനസ്സിനെയാണ്  ശ്രദ്ധിക്കുന്നത് . നിങ്ങളുടെമനസ്സ് എല്ലായ്‌പ്പോഴും നിങ്ങളോട് കള്ളം പറയുന്നു. ഇത് നിങ്ങളോട് മുമ്പ് കള്ളം പറഞ്ഞിട്ടില്ലേ? ഇന്ന് ഇത് നിങ്ങളോട് പറയുന്നു, “ഇത് ഇതാണ്.” നാളെ അത്  നിങ്ങൾ ഇന്നലെ വിശ്വസിച്ചത് വിഡ്ഢിത്തമാണെന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.  മനസ്സിനെ പിന്തുടരാതിരിക്കുക. നിങ്ങളുടെ ശരീരത്തെ കേൾക്കാൻ തയ്യാറാവുക.

നിങ്ങളുടെ ശരീരത്തെ കേൾക്കാൻ  ഒരു നിശ്ചിത ബോധം ആവശ്യമാണ്. നിങ്ങൾക്കത് ലഭിച്ചുകഴിഞ്ഞാൽ, എന്താണ് കഴിക്കേണ്ടതെന്നും എന്ത് കഴിക്കരുതെന്നും മനസ്സിലാകും. എല്ലാ സൃഷ്ടികൾക്കും ഇത് അറിയാം. മനുഷ്യ വർഗ്ഗം ഈ ഗ്രഹത്തിലെ ഏറ്റവും ബുദ്ധിമാനാണെന്ന് കരുതപ്പെടുന്നു, പക്ഷേ നമുക്ക് എന്ത് കഴിക്കണമെന്ന് പോലും അറിയില്ല. നിങ്ങളുടെ ശരീരത്തിനു  അനായാസത അനുഭവിക്കാൻ കഴിയുന്ന  തരത്തിലുള്ള ഭക്ഷണം കഴിക്കണം. പോഷണം ലഭിക്കാൻ പ്രയാസപ്പെടേണ്ടതില്ലാത്ത തരത്തിലെ ഭക്ഷണം ആയിരിക്കണം അവ. നിങ്ങളുടെ ബിസിനസ്സ് ശരിയായി ചെയ്യാനോ ശരിയായി പഠിക്കാനോ ഏതെങ്കിലും പ്രവർത്തനം ശരിയായി ചെയ്യാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് വിശ്രാന്തിയിലായ ഒരു ശരീരമുണ്ടാകണം … ധാർമ്മിക വീക്ഷണകോണിൽ നിന്നല്ല അതിനെ നോക്കിക്കാണേണ്ടത്. ശരീരത്തിന് അനുയോജ്യമായത്എന്താണെന്നാണ് നോക്കേണ്ടത്  – ശരീരത്തിൽ വിശ്രാന്തി അനുഭവപ്പെടുത്തുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കണ്ടെത്താൻ ശ്രമിക്കണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles