Saturday, October 3, 2026

ഒളിച്ചിരുന്ന ഭീകരരെ വളഞ്ഞ് സൈന്യം…ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു…

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരില്‍ മൂന്നു ഭീകരരെ വളഞ്ഞ് ഇന്ത്യന്‍ സൈന്യം. കുല്‍ഗാമിലെ ധമാല്‍ ഹാന്‍ജിപുര മേഖലയിലെ ഖുര്‍ ഗ്രാമത്തിലാണ് കനത്ത വെടിവയ്പ്പ് നടക്കുന്നത്.

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് അറിവു കിട്ടിയയുടനെ 34 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് ജവാന്‍മാര്‍, ജമ്മു കാശ്മീര്‍ പോലീസ് എന്നിവരുടെ സംയുക്ത സൈന്യം നാലുപാടും നിന്നും വളഞ്ഞു.കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഇന്നു പുലര്‍ച്ചെ തുടങ്ങിയ വെടിവയ്പ്പ് ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.

Related Articles

Latest Articles