Sunday, June 16, 2024
spot_img

സൂര്യാഘാതമേറ്റെന്ന് സംശയം !ഷാരുഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ താരത്തിന് സൂര്യാഘാതം ഏറ്റുവെന്നാണ് പ്രാഥമിക നിഗമനം. ആദ്യ പ്ലേഓഫ് മത്സരത്തിൽ കെകെആറിനെ പിന്തുണയ്ക്കാൻ താരം അഹമ്മദാബാദിൽ എത്തിയിരുന്നു. മക്കളായ അബ്രാം, സുഹാന, അനന്യ, ഷാനയ എന്നിവർക്കൊപ്പമാണ് മത്സരം വീക്ഷിക്കാൻ താരമെത്തിയത്. മത്സരത്തിൽ കൊൽക്കത്ത ത്രസിപ്പിക്കുന്ന വിജയം നേടി ഫൈനലിൽ എത്തിയിരുന്നു.

കൊൽക്കത്തയുടെ പരിശീലനത്തിലുൾപ്പെടെ ഷാരൂഖ് സജീവ സാന്നിധ്യമായിരുന്നു. “കിംഗ്” ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഒരു അധോലോക നായകനായാണ് ഷാരൂഖ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. അതികഠിനമായ കാലാവസ്ഥയിൽ മുൻകരുതൽ എടുക്കേണ്ടതിൻ്റെ പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു.

Related Articles

Latest Articles