Saturday, October 17, 2026

കേരളത്തിൽ ആദ്യ കോവിഡ് മരണം

കൊച്ചി :കേരളത്തില്‍ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു . കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69 കാരനാണ് മരിച്ചത്. ഹൃദ്രോഗി കൂടിയായിരുന്നു ഇദ്ദേഹം. മട്ടാഞ്ചേരി സ്വദേശിയാണ്. ദുബൈയില്‍ നിന്നും തിരിച്ചെത്തി വീട്ടില്‍ കഴിയവെ മാര്‍ച്ച്‌ 22 ന് രോഗം സ്ഥിരീകരിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ വീട്ടിലെ മൂന്നു പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഭാര്യയ്ക്കും പോസിറ്റീവ് ആണ്. ഇദ്ദേഹത്തെ നെടുമ്ബാശ്ശേരിയില്‍ നിന്നും വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Related Articles

Latest Articles