Tuesday, May 7, 2024
spot_img

കേരളത്തിൽ ഒളിച്ചു താമസിച്ചിരുന്ന ബംഗ്ലാദേശി പിടിയിൽ.കയ്യിൽ വ്യാജ ആധാർ കാർഡും

 മലപ്പുറം:കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലദേശ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായയിലെ തുണിക്കടയില്‍ ജോലിചെയ്യുന്ന സെയ്ദുല്‍ ഇസ്ലാം മുന്നയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി താമസിച്ചതിന് ഇയാള്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തു. 

2013 ലാണ് സെയ്ദുല്‍ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. തുടര്‍ന്ന് ബെംഗളൂരുവിലും തിരുപ്പൂരിലും ജോലിചെയ്തു. ഇവിടെനിന്നാണ് മലപ്പുറം മുണ്ടുപറമ്പിലെ കടയില്‍ ജോലിക്കെത്തിയത്. 

ഇതിനിടെ അവിനാശിയില്‍നിന്ന് ബംഗാളിലെ വ്യാജ വിലാസത്തില്‍ 1500 രൂപയ്ക്ക് വ്യാജ ആധാര്‍ കാര്‍ഡും സംഘടിപ്പിച്ചു. 2019-ല്‍ തിരുനാവായയിലെ തുണിക്കടയില്‍ ജോലിക്ക് കയറി. ഇവിടെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ വിവാഹത്തിനായി ബംഗ്ലാദേശില്‍ പോയിരുന്നു. ഫെബ്രുവരിയില്‍ തിരിച്ചെത്തി. ഭാര്യയും കുടുംബവുമെല്ലാം ബംഗ്ലാദേശില്‍ തന്നെയാണ് താമസം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. 

Related Articles

Latest Articles