Saturday, October 17, 2026

കൊറൊണ ബാധ;ബോളിവുഡ് താരം കനിക കപൂറിന് പോസിറ്റീവ്

മുംബൈ : ബോളിവുഡ് താരം കനിക കപൂറിന് നോവൽ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ലഖ് നൗവിലുള്ള താരം കഴിഞ്ഞയിടെയാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. നിലവിൽ കനികയെ ലഖ് നൗവിലുള്ള കിംഗ് ജോർജസ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

ലണ്ടനിൽ നിന്ന് മാർച്ച് 15നാണ് 41കാരിയായ താരം ഇന്ത്യയിൽ മടങ്ങിയെത്തിയത്. എന്നാൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തന്റെ യാത്രാവിവരങ്ങൾ അറിയിച്ചില്ല.

അതേസമയം, ഇവർ രണ്ട് പാർട്ടികളിൽ പങ്കെടുത്തിരുന്നു. ഒരു പാർട്ടിയിൽ സംസ്ഥാന മുഖ്യമന്ത്രിയും വിരമിച്ച ജഡ്ജിമാരും ബ്യൂറോക്രാറ്റുകളും പങ്കെടുത്തിരുന്നു. കൂടാതെ, ലഖ് നൗവിൽ മടങ്ങിയെത്തിയ ഇവർ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടിയും സംഘടിപ്പിച്ചിരുന്നു.പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ എല്ലാം നിരീക്ഷണത്തിലാണ്.

Related Articles

Latest Articles