Thursday, October 15, 2026

ചാലിപ്പുഴ നിറഞ്ഞു കവിയുന്നു. പുഴയിൽ ഇപ്പോഴും ശക്തമായ മലവെള്ളപ്പാച്ചിൽ. വീഡിയോ കാണാം..

ചെമ്പുകടവ്: ചാലിപ്പുഴ നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയില്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ 29 വീട്ടുകാരെ ഇന്നലെ രാത്രി മാറ്റിപ്പാര്‍പ്പിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്.

കുട്ടികളടക്കം 80 പേര്‍ ക്യാമ്പിലുണ്ട്. കോളനിയില്‍ 31 വീടുകളാണുള്ളത്. രണ്ട് കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ചു. ഇവരെ ഉടന്‍ തന്നെ ക്യാമ്പിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ചാലിപ്പുഴയില്‍ ഇപ്പോഴും ശക്തമായ മലവെള്ളപ്പാച്ചിലാണ്.

ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ക്ക് മുകളില്‍ വെള്ളം കയറി. ചാലിപ്പുഴ ഇപ്പോഴും നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ സമീപത്തുള്ള തേക്കുംതോട്ടം കോളനിയിലെ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റേണ്ടതായി വരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Related Articles

Latest Articles