Friday, October 2, 2026

ആഘോഷങ്ങളില്ലാതെ “തല”യ്ക്ക് ഇന്ന് പിറന്നാൾ

തെന്നിന്ത്യന്‍ താരം അജിത്തിന് ഇന്ന് 49ാം പിറന്നാള്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം മാറ്റി വെക്കണമെന്ന അഭ്യര്‍ഥനയുമായി നേരത്തെ താരമെത്തിയിരുന്നു. താരങ്ങളും ആരാധകരുമുൾപ്പെടെ നിരവധി പേരാണ് അജിത്തിന് ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്.

ദീന എന്ന ചിത്രമിറങ്ങിയതിനു ശേഷമാണ് അജിത്തിനെ ആരാധകര്‍ സ്‌നേഹത്തോടെ തല എന്ന വിളിച്ചു തുടങ്ങിയത്. കൊവിഡ് മഹാമാരി കാലത്ത് ഒരു തരത്തിലുള്ള ആഘോഷവും നടത്തരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച അജിത്ത് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് 50 ലക്ഷം രൂപ നല്‍കിയിരുന്നു.

Related Articles

Latest Articles