Wednesday, October 14, 2026

നിരപരാധിയെ ക്രൂശിച്ചു, അപമാനിച്ചു.ഒടുവിൽ കുറ്റസമ്മതം

ദില്ലി:ഇന്ത്യയുടെ അന്താരാഷ്ട്ര ഭാരോദ്വഹന താരം കെ സഞ്ജിത ചാനു ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് രാജ്യാന്തര വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്‍. സാംപിളുകള്‍ മാറിപോയതുകൊണ്ടുണ്ടായ പിശകാണ് അതെന്നും ചാനുവിന്റെ വിലക്ക് പിന്‍വലിക്കുന്നുവെന്നുമാണ് വിശദീകരണം. തന്റെ കരിയറിലെ വിലപ്പെട്ട രണ്ട് വര്‍ഷങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നതിനെതിരെ പ്രതികരിക്കാന്‍ തന്നെയാണ് 26കാരിയായ സഞ്ജിത ചാനുവിന്റെ തീരുമാനം.

2017ലെ ലോകചാംപ്യന്‍ഷിപ്പിനു മുന്നോടിയായാണ് ചാനുവിനെ ഉത്തേജക പരിശോധനയ്ക്കു വിധേയയാക്കിയത്. മൂത്രസാംപിളില്‍ അനബോളിക് സ്റ്റീറോയ്ഡ് സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2018 മേയ് 15ന് ചാനുവിനെതിരെ വിലക്ക് നിലവില്‍വന്നു. അതേവര്‍ഷം സെപ്തംബറില്‍ ചാനുവിന്റെ രണ്ടാം സാംപിളും പോസിറ്റീവാണെന്ന് റിപ്പോര്‍ട്ടും വന്നിരുന്നു.

Related Articles

Latest Articles