Tuesday, October 13, 2026

പിറന്നാൾ ആഘോഷം വേണ്ട; നടൻ അജിത്ത്

രാജ്യം ലോക്ക്ഡൗണില്‍ തുടരുമ്പോള്‍ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് അഭ്യര്‍ഥനയുമായി തമിഴ് സിനിമനടൻ അജിത്ത്. മെയ് ഒന്നിനാണ് അജിത്തിന്റെ ജന്‍മദിനം. താരത്തിന്റെ വക്താക്കളായ നടന്‍ ശന്തനു ഭാഗ്യരാജും ആധവ് കണ്ണദാസനുമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘പ്രിയപ്പെട്ട തല ആരാധകര്‍ക്ക്.അജിത് സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ ഒരു പൊതു ഡിപിയും ഉപയോഗിക്കരുതെന്നും കൊറോണ സമയത്ത് ആഘോഷമാക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു, ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥനയാണ്. ഒരു ആരാധകന്‍, സഹനടന്‍, മനുഷ്യന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ വാക്കുകളെ ബഹുമാനിക്കുന്നു’ എന്നാണ് ആധവ് കണ്ണദാസന്റെ ട്വീറ്റ്.

Related Articles

Latest Articles