പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ‘ഭാരത് കീ ലക്ഷ്മി’ ക്യാമ്പയിന് ദീപിക പദുക്കോണും പി വി സിന്ധുവും നേതൃത്വം നല്കും.പ്രധാനമന്ത്രി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര് 27 ദീപാവലി ദിനത്തിലാണ് ഇത്തവണത്തെ മന് കീ ബാത്ത് പരിപാടി നടക്കുക.മന് കീ ബാത്തിന്റെ 57-മത്തെ എഡിഷനില് ദീപാവലി ദിനം ഭാരത് കി ലക്ഷ്മി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മന് കിബാത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളില് നിന്ന് ആശയങ്ങളും നിര്ദ്ദേശങ്ങളും ക്ഷണിച്ചിരുന്നു.

