Tuesday, May 7, 2024
spot_img

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 40 മരണം, 1035 രോഗബാധിതര്‍

ില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1035 പുതിയ കേസുകളും 40 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 7,447 ആയി. മരണസംഖ്യ 239 ആയി ഉയര്‍ന്നു. ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. ഇതോടെ സമൂഹ വ്യാപനം മറികടക്കാന്‍ ശക്തമായ നടപടികളിലേക്ക് സംസ്ഥാനങ്ങള്‍ കടന്നു.

രാജ്യത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 218 കേസുകള്‍ളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 218 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 10 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 993 ആണ്. 64 പേരാണ് മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 22 ആയത്തോടെ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്താനാണ് ബിഎംസി ശ്രമിക്കുന്നത്.

ഇതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം രൂപീകരിച്ചു. ചേരിയില്‍ തടിച്ചുകൂടി താമസിക്കുന്നവരെ സാമൂഹ്യ അകലം പാലിക്കാനായി അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നതാണ് മുംബൈയിലെ മറ്റൊരു പ്രതിസന്ധി. നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതോളം പേര്‍ മലയാളികളാണ്.

Related Articles

Latest Articles