Tuesday, October 13, 2026

ലോക്ക്ഡൗൺ ആഘോഷമാക്കി താരങ്ങൾ

ലോക് ഡൗണ്‍ കാലത്ത് മലയാളത്തിലെ സിനിമ താരങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ എല്ലാവര്‍ക്കും കൗതുകം കാണും. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുമൊക്കെയായി ആത്മബന്ധമുളള സംവിധായകന്‍ സത്യന്‍ അന്തിക്കാട് താരങ്ങള്‍ എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് പറയുന്നു.

മമ്മൂട്ടി പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് ആഴ്ചകളേ ആയിട്ടുളളൂ. ലോക് ഡൗണായത് കൊണ്ട് വീടുമായി ഒന്ന് പരിചയപ്പെടാന്‍ ഇപ്പോള്‍ ഇഷ്ടം പോലെ സമയമുണ്ടെന്നാണ് സത്യന്‍ അന്തിക്കാട് വിശദമാക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍

എല്ലാവരും ഇപ്പോള്‍ വീട്ടിലിരുപ്പാണ്. വര്‍ഷങ്ങളായി അടുപ്പിച്ചൊരു നാലുദിവസം വീട്ടിലിരിക്കാത്തവര്‍ പോലും.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായ ശേഷം ഇത്രയും സ്വതന്ത്ര്യമായ മനസോടെ മോഹന്‍ലാല്‍ വീട്ടില്‍ ഇരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞത്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഫോണില്‍ വിളിച്ചപ്പോള്‍ ചെന്നൈയിലുളള വീടിന് മുമ്ബിലെ കടലോരത്ത് ചുമ്മാ നടക്കുകയാണ് മോഹന്‍ലാല്‍.

മമ്മൂട്ടി എറണാകുളത്ത് പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് ആഴ്ചകളേ ആയിട്ടുളളൂ. വീടുമായൊന്ന് പരിചയപ്പെടാന്‍ ഇപ്പോള്‍ ഇഷ്ടം പോലെ സമയം. ദുല്‍ഖറും സുറുമിയുമൊക്കെ വീട്ടിലുണ്ട്.

ജോലിക്കാരെ വിശ്രമിക്കാന്‍ വിട്ട് നടന്‍ സിദ്ദീഖ് ഇപ്പോള്‍ കൂടുതല്‍ സമയം അടുക്കളയിലാണ്. ഇരിങ്ങാലക്കുടയിലെ വീട് അടിച്ചുവാരുന്നതും തുണുകള്‍ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേര്‍ന്നാണ്. ജയറാമിനെ ഫോണില്‍ വിളിച്ചപ്പോള്‍ പാര്‍വതി പറഞ്ഞു, ജയറാം ഷര്‍ട്ട് ഇസ്തിരിയിടുകയാണെന്ന്.

തേപ്പുകാരനും സാമുഹിക അകലത്തിലാണല്ലോ. ശ്രീനിവാസനും വിമലയും വീട്ടിനോട് ചേര്‍ന്നുളള പച്ചക്കറി തോട്ടത്തില്‍ വിയര്‍ത്ത് പണിയെടുക്കുന്നു. ഉച്ചകഴിഞ്ഞാല്‍ വാഴയ്ക്ക് തടമെടുക്കാനും പറമ്പിലെ കൃഷിപ്പണികള്‍ക്കും ഭാര്യ നിമ്മിയെ സഹായിക്കുകയാണ് താനെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Related Articles

Latest Articles