Tuesday, May 7, 2024
spot_img

വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല; സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധം

ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക്. അതേസമയം സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധമാണ്.

ടേം ലോണുകൾക്കും റീട്ടെയ്ൽ ലോണുകൾക്കും ഉൾപ്പടെ എല്ലാ വായ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. തിങ്കളാഴ്ച മുതൽ ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയവയുടെ എല്ലാം തിരിച്ചടവും സാധാരണ നിലയിലാകും. ജോലി നഷ്ടപ്പെട്ടവരുടെ ലോൺ തിരിച്ചടവിന് സാവകാശം നൽകാൻ വ്യവസ്ഥ വേണംമെന്ന നിർദേശവും റിസർവ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.

Related Articles

Latest Articles