Saturday, October 3, 2026

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം : ഇന്ന് സം​സ്ഥാ​ന​ത്ത് 11 പേർക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു.ഇ​വ​രി​ല്‍ ഏ​ഴു പേ​ര്‍ ക​ണ്ണൂ​രിലാണ് . കോ​ഴി​ക്കോ​ട് ര​ണ്ടു പേ​ര്‍​ക്കും കോ​ട്ട​യം, മ​ല​പ്പു​റം എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കു വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു ക​ണ്ണൂ​രി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ഞ്ച് പേ​രും വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രാ​ണ്. മൂ​ന്നു പേ​ര്‍​ക്ക് സമ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഒ​രാ​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​ത്.തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് രോ​ഗ​മു​ക്ത​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​രു​ണ്ടാ​കു​ന്ന​ത്.

11 പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 437 ആ​യി. ഇ​വ​രി​ല്‍ 127 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 29,150 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ 28,804 പേ​ര്‍ വീ​ടു​ക​ളി​ലും 346 പേ​ര്‍ ആ​ശു​പ​ത്രി​യി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 95 പേ​രെ ഇ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 20,821 സാ​മ്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ല്‍ 19,998 സാ​മ്പിളു​ക​ള്‍ നെ​ഗ​റ്റീ​വാ​യി.

Related Articles

Latest Articles