Saturday, October 17, 2026

സഹോദരന്റെ സിനിമയിൽ സഹോദരി നായിക

മധു വാര്യർ നിർമ്മിക്കുന്ന ലളിതം സുന്ദരം എന്ന സിനിമയിൽ നായികയായി മഞ്ജു വാര്യർ. ഒടുവിലായാണ് താന്‍ ഈ സിനിമയിലേക്ക് എത്തിയതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ചേട്ടന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ബിജു മേനോനും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്നത്.

സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ സംവിധാനമോഹമുണ്ടായിരുന്നുവെന്ന് മധു വാര്യര്‍. ആ ആഗ്രഹമാണ് ലളിതം സുന്ദരത്തിലൂടെ പൂവണിയാന്‍ പോവുന്നത്. മഞ്ജു വാര്യര്‍ നായികയായെത്തുമ്പോൾ ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. അഭിനയത്തില്‍ മാത്രമല്ല നിര്‍മ്മാണത്തിലും കൂടി സാന്നിധ്യം അറിയിക്കുന്നുണ്ട് മഞ്ജു വാര്യര്‍. ലളിതം സുന്ദരം, കയറ്റം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാണത്തില്‍ മഞ്ജു വാര്യരും പങ്കാളിയാണ്.
സഹോദരന്റെ സിനിമയായ ലളിതം സുന്ദരത്തില്‍ അഭിനയിച്ച്‌ വരുന്നതിനിടയിലായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ചിത്രീകരണം നിര്‍ത്തിവെച്ച്‌ മഞ്ജു വാര്യരും മധു വാര്യരും വീട്ടിലേക്ക് തിരിക്കുകയായിരുന്നു.

Related Articles

Latest Articles