Thursday, May 9, 2024
spot_img

സിക്കിമിലും എം എല്‍ എമാര്‍ കൂട്ടത്തോടെ ബി ജെ പിയില്‍

ദില്ലി : സിക്കിമില്‍ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ 10 എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയാണ് എസ് ഡി എഫ്. പവന്‍ കുമാര്‍ ചാംലിങ് ആണ് പാര്‍ട്ടിയുടെ നേതാവ്. രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി എന്ന ഖ്യാതിയും പവന്‍ കുമാറിനുണ്ട്.

32 അംഗ സിക്കിം നിയമസഭയിലേക്ക് ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡി എഫിനെ പരാജയപ്പെടുത്തി സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) അധികാരത്തിലെത്തിയിരുന്നു. എസ് ഡി എഫ് 15 സീറ്റും എസ് കെ എം 17 സീറ്റും നേടിയിരുന്നു. സിക്കിമില്‍ അധികാരത്തിലുള്ള എസ് കെ എം ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ്.

എസ് ഡി എഫിന്റെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ അംഗസംഖ്യ അഞ്ചായി ചുരുങ്ങിയിട്ടുണ്ട്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ പി. നഡ്ഡയില്‍ നിന്ന് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Latest Articles