Thursday, May 2, 2024
spot_img

5ജി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ ചർച്ചയിൽ ഫേം വെയർ ഓവർ ദി എയർ അപ്‌ഡേറ്റുകൾ വേഗത്തിൽ പുറത്തിറക്കാൻ മൊബൈൽ നിർമ്മാതാക്കളോട് കേന്ദ്ര സർക്കാർ ; പദ്ധതി കാര്യക്ഷമമാക്കാനായാണ് നടപടി

ദില്ലി : 5ജി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ ചർച്ചയിൽ ഫേം വെയർ ഓവർ ദി എയർ അപ്‌ഡേറ്റുകൾ വേഗത്തിൽ പുറത്തിറക്കാൻ മൊബൈൽ നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെട്ടു. അതേസമയം, പദ്ധതി കാര്യക്ഷമമാക്കാൻ ടെലികോം കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഹാൻഡ്‌സെറ്റ് നിർമ്മാതാക്കൾ അറിയിച്ചു. ചില ഹാൻഡ്‌സെറ്റ് നിർമ്മാതാക്കൾ എഫ് ഒ ടി എ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ നവംബർ അവസാനം വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണ് സർക്കാർ ഇന്ന് യോഗം ചേർന്നത്. 5ജി സേവനങ്ങൾക്കും നെറ്റ്‌വർക്കുകൾക്കുമായി ഉപഭോക്താക്കളുടെ ഹാൻഡ്‌സെറ്റുകളിൽ എങ്ങനെ 5ജി അപ്‌ഡേഷൻ എത്തിക്കുമെന്ന് പരിശോധിക്കുന്നതിനാണ് സഞ്ചാർ ഭവനിൽ യോഗം വിളിച്ചത് . ടെലികോം സെക്രട്ടറിയും ഐടി സെക്രട്ടറിയും പങ്കെടുത്ത യോഗം ടെലികോം നിർമ്മാതാക്കളോടും ടെലികോം സേവന ദാതാക്കളോടും എല്ലാ 5ജി ഹാൻഡ്‌സെറ്റുകൾക്കും ഫേംവെയർ ഓവർ-ദി-എയർ അപ്‌ഗ്രേഡുകൾ പുറത്തിറക്കാൻ ആവശ്യപ്പെട്ടു.

രാജ്യത്ത് 5ജി സേവനം വേഗത്തിൽ എത്തിക്കുന്നതിന് സോഫ്റ്റ്‌വെയർ നവീകരണത്തിന് മുൻഗണന നൽകുന്നതും യോഗത്തിൽ ചർച്ചയായി. 5ജി ഉപയോഗത്തിന് നിലവിലുള്ള സിം മാറ്റേണ്ട ആവശ്യമില്ലെന്ന് എയർടെൽ പോലുള്ള ഓപ്പറേറ്റർമാർ പറഞ്ഞതിന് പിന്നാലെയാണിത്. 5ജി ഫോണുകളിൽ 4ജി സിം പ്രവർത്തിക്കുമെന്നാണ് എയർടെൽ അറിയിച്ചത്. 5ജി കോംപാറ്റിബിൾ ഫോണുകളിൽ മാത്രമേ സംവിധാനം ലഭ്യമാകൂ എന്നും എയർടെൽ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles