Tuesday, April 30, 2024
spot_img

എറണാകുളം ജില്ലയില്‍ പുതിയ തന്ത്രങ്ങളുമായി ട്വന്റി-20; എല്ലാ മുന്നണികള്‍ക്കും ഭീഷണി?

എറണാകുളം: എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ ട്വന്റി-20 മത്സരിക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ അംഗത്വ വിതരണം തുടങ്ങി. ഓൺലൈനിലൂടെ അംഗത്വം നേടാമെന്നും സംസ്ഥാനത്തെ ഇടത് വലത് മുന്നണികൾക്കെതിരെ മത്സരിക്കുമെന്നും പരസ്യത്തിൽ  ട്വന്റി-20 സൂചന നൽകുന്നു. ആധുനിക കേരളത്തിനായി അണി ചേരുക. ട്വന്റി 20യിൽ അംഗമാകുക എന്നാണ് പരസ്യത്തിൽ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തുടക്കം എറണാകുളം ജില്ലയിൽ നിന്നായിരിക്കുമെന്നും കൊച്ചി എഡിഷനുകളിൽ പ്രത്യക്ഷപ്പെട്ട പത്രങ്ങളിലെ പരസ്യങ്ങളിൽ പറയുന്നു.

Related Articles

Latest Articles