Tuesday, November 17, 2026

ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോറോം: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കാഞ്ഞിരങ്ങാട് എടമുണ്ട കോളനിയിലെ ബിജു വിനെയാണ് അറസ്റ്റ് ചെയ്തത്.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അതേസമയം, മുംബൈ ഗോവണ്ടിയില്‍ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേരാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഇതിൽ 4 പേർ അറസ്റ്റിലായി. വെളളിയാഴ്ച വൈകീട്ടാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. ഒരു ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.

Related Articles

Latest Articles