Thursday, May 23, 2024
spot_img

ശബരിമല പുനപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കില്ല: അഞ്ചംഗ ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങളില്‍ വാദം തുടങ്ങി

ദില്ലി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ ഒന്‍പതംഗം വിശാല ബഞ്ച് പരിഗണിക്കില്ല. അഞ്ചംഗം ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുക. മറ്റ് മതങ്ങളുമായി ബന്ധപ്പെടുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് ഒന്‍പതംഗം ബഞ്ചിന്റെ പരിഗണനയില്‍ ഉള്ളത്.

ഹര്‍ജികളില്‍ ചേലാ കര്‍മ്മത്തിനെതിരായ ഹര്‍ജികളില്‍ കൂടി വാദം കേള്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. മുസ്ലിം വിഭാഗമായ ദാവൂദി ബോറ കേസിലെ ചേലാ കര്‍മ്മം പോലെയുള്ള വിഷയങ്ങള്‍ വിശാല ബഞ്ച് പരിഗണിക്കുന്നത് ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സോളിസിറ്റല്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്.

ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാണ്. വിവിധ ഹര്‍ജികളില്‍ തീരുമാനം എടുക്കാതെ വിശാല ബഞ്ചിലേക്ക് വിട്ടത് ചില ഹര്‍ജിക്കാര്‍ എതിര്‍ത്തു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ശബരിമല വിഷയമല്ല അഞ്ചംഗ ബഞ്ച് മുന്നോട്ട് വച്ച ചോദ്യങ്ങളില്‍ 13 ാമത്തെ ഉപചോദ്യമായ ശബരിമല വിഷയം പരിഗണിക്കില്ലെന്ന് സുപ്രിം കോടതി അറിയിച്ചു. ആചാരങ്ങള്‍ ഭരണഘടന ബന്ധിതമാണോ തുടങ്ങിയ പൊതുവിഷയങ്ങള്‍ വിശാല ബഞ്ച് പരിഗണിക്കും. ശബരിമല സംബന്ധിച്ച പുനപരിശോധന ഹര്‍ജികളെ ബാധിക്കുന്ന വിഷയങ്ങളാണ് വിശാല ബഞ്ചിന്റെ പരിഗണനയില്‍ ഉള്ളത് എന്നതിനാല്‍ തീരുമാനം ശബരിമല വിധിയേയും ബാധിക്കും

Related Articles

Latest Articles