കൊട്ടിയൂർ: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിലെ വൈശാഖ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ആദ്യചടങ്ങായ നെയ്യാട്ടം ഇന്ന് അർധരാത്രിയോടെ അക്കരെ കൊട്ടിയൂരിൽ നടക്കും.
ചടങ്ങിനുള്ള നെയ്യുമായി മലബാറിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നെയ്യമൃത് ഭക്തര്‍ രാവിലെ ഇക്കരെ കൊട്ടിയൂരിലെത്തിച്ചു. വയനാട്ടിലെ മുതിരേരി കാവിൽനിന്നുള്ള പരാശക്തിയുടെ വാൾ എഴുന്നള്ളത്ത് ഇന്ന് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തും.
നെയ്യാട്ട് പുലർച്ചവരെ തുടരും. നാളെ രാത്രിയാണ് മണത്തണ കരിമ്പന ഗോപുരത്തില്‍നിന്ന് ഭണ്ഡാരമെഴുന്നള്ളത്ത് നടക്കുക . എഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തിലെത്തിയതിനുശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെയിൽ പ്രവേശിക്കാനാകൂ.

