Wednesday, May 29, 2024
spot_img

‘അമ്മ സുഖമായിരിക്കുന്നു, പരിഭ്രമിക്കേണ്ട’; ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മകൻ സിദ്ധാര്‍ഥ് ഭരതന്‍

കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മകൻ സിദ്ധാര്‍ഥ് അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സിദ്ധാർഥിന്റെ പ്രതികരണം.

”അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും കരുതലിനും സ്‌നേഹത്തിനും നന്ദി”- സിദ്ധാര്‍ഥ് ഫേസ്ബുക്കിൽ കുറിച്ചു

അതേസമയം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് കെ.പി.എ.സി ലളിത.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Latest Articles