Wednesday, October 14, 2026

വിവാഹത്തിന് വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ല; വിവാദ പ്രസ്താവനയുമായി ഹൈക്കോടതി

കൊച്ചി: ആരും ആവശ്യപ്പെടാതെ വധുവിന് വിവാഹത്തിന് നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കാക്കില്ലായെന്നു ഹൈക്കോടതി. വീട്ടുകാർ നൽകുന്നതും ചട്ടപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ സമ്മാനങ്ങൾ സ്ത്രീധനം ആകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വധുവിന നൽകുന്ന ഇത്തരം സമ്മാനങ്ങൾ മറ്റാരെങ്കിലും കൈപ്പറ്റിയെന്ന് തെളിഞ്ഞാൽ മാത്രമേ സ്ത്രീധന നിരോധന ഓഫീസർക്ക് അതിൽ ഇടപെടാനാകൂ എന്നും കോടതി പറഞ്ഞു.

കൊല്ലം സ്ത്രീധന ഓഫീസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എം ആർ അനിതയാണ് ഹർജി പരിഗണിച്ച് ഉത്തരവാക്കിയത്. അതേസമയം ഒരു പരാതി ലഭിച്ചാൽ തെളിവെടുക്കാനും അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫീസർക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.

Related Articles

Latest Articles