Sunday, May 19, 2024
spot_img

രാമക്ഷേത്ര മാതൃകയിൽ റെയിൽവേ സ്‌റ്റേഷൻ; അയോധ്യയിൽ ഉയരുന്നത് സുവർണ്ണ പദ്ധതികൾ

അയോധ്യ: രാമക്ഷേത്ര മാതൃകയിൽ അയോധ്യയിൽ റെയിൽവേ സ്‌റ്റേഷൻ (Ram Mandir Model Railway Station) നിർമ്മിക്കാൻ പദ്ധതിയൊരുങ്ങുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഉത്തർപ്രദേശിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങുന്നത്.

ഒരുക്കുന്നത് അത്യാധുനിക സംവിധാനങ്ങൾ

റെയിൽവേ സ്‌റ്റേഷന്റെ നിർമ്മാണത്തിന് 126 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1400 സ്‌ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള കാത്തിരിപ്പ് കേന്ദ്രം, 14 റിട്ടയർമെന്റ് റൂം, 76 ഡോർമിറ്ററികൾ തുടങ്ങിയവ ഇതിനുള്ളിലുണ്ടാകും. 76 ഡോർമിറ്ററികളിൽ 44 എണ്ണം പുരുഷന്മാർക്കും 32 സ്ത്രീകൾക്കും ആയി നീക്കി വക്കും. സ്‌റ്റേഷന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമായി ഫുഡ് പ്ലാസകൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. നാല് എലിവേറ്ററുകളും ആറ് എസ്‌കലേറ്ററുകളും സ്റ്റേഷനുള്ളിൽ ഉണ്ടാകും.

ക്ഷേത്ര നിർമ്മാണത്തിനായി ഉപയോഗിക്കുന്ന അതേ കല്ലുകളായിരിക്കും സ്‌റ്റേഷന്റെ നിർമ്മാണത്തിനും ഉപയോഗിക്കുക എന്നാണ് വിവരം. പ്രദേശത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ റോഡുകളും അയോധ്യയിൽ നിർമ്മിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്ക് ഇവിടേക്ക് എത്തിച്ചേരാനായി കൂടുതൽ ട്രെയിനുകൾ ഈ റൂട്ടിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിശാലമായ പാർക്കിങ് സൗകര്യമാണ് സ്റ്റേഷന് മുന്നിൽ ഒരുക്കുന്നത്.

Related Articles

Latest Articles