സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബ്ലാക്ക് ബെറി (BlackBerry) ഫോണുകൾ ഇനി ഓർമയിലേക്ക്. ജനുവരി നാല് മുതല്‍ ബ്ലാക്ക്ബെറി ഡിവൈസുകള്‍ക്ക് സപ്പോര്‍ട്ട് ലഭ്യമാകില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഒറിജിനൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4 ന് ശേഷം സപ്പോര്‍ട്ട് ലഭ്യമാകില്ലെന്നാണ് കനേഡിയന്‍ കമ്പനി വിശദമാക്കുന്നത്.
2021 സെപ്റ്റംബറിൽ തന്നെ സേവനം പൂർണമായി നിർത്താൻ തീരുമാനിച്ചതാണെങ്കിലും തങ്ങളെ സ്നേഹിക്കുന്നവരോടുള്ള നന്ദിസൂചകമായി ബ്ലാക്ക് ബെറി തുടരുകയായിരുന്നു. ബ്ലാക്ക്ബെറി 7.1 ഒ.എസ് വരെയുള്ളത്, ബ്ലാക്ക്ബെറി പ്ലേബുക്ക് ഒ.എസ് 2.1 വരെയുള്ളത്, ബ്ലാക്ക്ബെറി 10 എന്നിവയുള്ള ഫോണുകൾ ആണ് ഇനി പ്രവർത്തിക്കാത്തത്. ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളാണ് ബ്ലാക്ക് ബെറിക്ക് പേരുനേടിക്കൊടുത്തത്. പ്രധാനമായും പ്രൊഫഷണലുകളാണ് ബ്ലാക്ക്ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്. ഇ-മെയില്‍ സേവനങ്ങള്‍ അനായാസം ഉപയോഗിക്കാനാകുമെന്നതായിരുന്നു ബ്ലാക്ക്ബെറി ഫോണുകളുടെ പ്രത്യേകത.
ടച്ച്സ്ക്രീന്‍ ഫോണുകള്‍ വ്യാപകമായതോടെയാണ് ബ്ലാക്ക്ബെറിക്ക് ഹാന്‍ഡ്സെറ്റ് മേഖലയില്‍ കാലിടറി തുടങ്ങിയത്. 2013ൽ പരിക്ഷ്കരിച്ച ഒ.എസുമായും 2015ൽ ആൻഡ്രോയിഡിലും എത്തിയെങ്കിലും ആപ്പിളിനോടും സാംസങ്ങിനോടും ഏറ്റുമുട്ടാൻ