Friday, March 29, 2024
spot_img

സഹായഹസ്തവുമായി കിൻഫ്ര എന്റർപ്രെനേഴ്സ് അസോസിയേഷൻ; ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി

തിരുവനന്തപുരം: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി കിൻഫ്ര എന്റർപ്രെനേഴ്സ് അസോസിയേഷൻ. കിൻഫ്ര പാർക്ക് തുമ്പയിലെ വ്യവസായികളുടെ സംഘടനയായ കിൻഫ്ര എന്റർപ്രെനേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഓൺലൈൻ പഠനത്തിനായി സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 55 വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോണുകൾ നൽകിയത്.

കിൻഫ്ര പാർക്കിൽ വച്ചു നടന്ന ചടങ്ങിൽ കേരള നിയമ, വ്യവസായ, കയർവകുപ്പ് മന്ത്രി. പി. രാജീവ് ആണ് വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ നൽകി കൊണ്ട് ഉദ്‌ഘാടനകർമ്മം നിർവഹിച്ചത്. മാത്രമല്ല വ്യവസായികളുടെ സാമൂഹിക പ്രതിബദ്ധതയെ മന്ത്രി പ്രശംസിക്കുകയും ചെയ്തു.

പ്രസ്തുത ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, വാർഡ് മെമ്പർ റെക്‌സിലിൻ മേരി, ഡി. ഐ. സി ജി. എം., രാജീവ് ജി, കെ. എസ്. എസ്. ഐ. എ., തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൽ. സത്യദാസ്, കിൻഫ്ര പാർക്ക് സി. ഇ. ഓ. ജീവ ആനന്ദൻ, റവ.ഫാദർ. ഫ്രഡി സോളമൻ, കിൻഫ്ര എന്റർപ്രെനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. എൻ. ചെല്ലപ്പൻ, സെക്രട്ടറി, ബി. ആർ. സിംഗ്, വൈസ് പ്രസിഡന്റ് പയസ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles