Thursday, October 15, 2026

പതിനാറുകാരിയെ വിവാഹം കഴിപ്പിച്ചു; ആലപ്പുഴയിൽ രണ്ടുപേർ അറസ്റ്റിൽ; നവദമ്പതിമാർക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലപ്പുഴ: ആലപ്പുഴയിൽ പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച (Child Marriage In Alappuzha) പെൺകുട്ടിയുടെ അച്ഛനും വരന്റെ അമ്മയും അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിക്കാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകിയത്. ആലപ്പുഴയിലെ പൂച്ചാക്കലിലാണ് സംഭവം. ഒരു മാസം മുൻപായിരുന്നു തമിഴ്‌നാട് സ്വദേശിയുടേയും പെൺകുട്ടിയുടേയും വിവാഹം നടന്നത്. തുടർന്ന് ഇവർ തമിഴ്‌നാട്ടിലേക്ക് പോയി.

സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രവർത്തകർ പൂച്ചാക്കൽ പോലീസിൽ അറിയിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പാണാവള്ളിയിൽ നിന്നു പെൺകുട്ടിയുടെ പിതാവിനെയും തമിഴ്‌നാട്ടിൽ നിന്നു വരന്റെ മാതാവിനെയും അറസ്റ്റ് ചെയ്തു. യുവാവിനേയും പെൺകുട്ടിയേയും അന്വേഷിച്ച് പോലീസ് തമിഴ്‌നാട്ടിൽ എത്തിയെങ്കിലും ഇവർ അപ്പോഴേക്കും അവിടെ നിന്നും മുങ്ങിയിരുന്നു. പൂച്ചാക്കൽ സിഐ എം.അജയമോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇരുവരേയും നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles