കൊച്ചി: ‘ഒരുത്തി’ സിനിമയുടെ പ്രചാരണാര്‍ത്ഥം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു സംസാരിച്ച സംഭവത്തിൽ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ക്ഷമ ചോദിച്ച് നടന് വിനായകന്.
വിനായകന്റെ ഫേസ്ബുക് കുറുപ്പിന്റെ പൂർണരൂപമിങ്ങനെ, “നമസ്കാരം, ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ, ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല]
വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു”.
പത്രസമ്മേളനത്തിനിടയിൽ നടന് വിനായകന്റെ പ്രതികരണം വന്‍ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിന്നു. സംഭവത്തിനെതിരെ സിനിമ-സാംസകാരിക മേഖലയിൽ നിന്നും സമൂഹത്തിന്റെ മറ്റു മേഖലകളിൽ നിന്നും പ്രതികരണങ്ങൾ ഉയർന്നിരുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്ത, നവ്യ നായരും വിനായകനും മുഖ്യവേഷത്തിൽ അഭിനയിച്ച ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്തസമ്മേളനത്തിലാണ് വിനായകൻ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തിയത്.