Saturday, January 10, 2026

റിലീസിനൊരുങ്ങി ഈശോ; ഇനി കട്ടും മ്യൂട്ടും ഇല്ലാതെ സിനിമ ഒടിടിയില്‍ കാണാം

ഏറെ വിവാദം സൃഷ്ട്ടിച്ച ‘ഈശോ’ഒടിടി റിലീസിനൊരുങ്ങുന്നു. ജയസൂര്യയെ നായകനാക്കി നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. ഉയര്‍ന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

ദിലീപ് നായകനായി എത്തിയ ചിത്രവും ഏറ്റവും ഉയര്‍ന്ന തുകയ്ക്കായിരുന്നു ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്.
ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം തുടക്കത്തില്‍ത്തന്നെ ടൈറ്റിലിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു നല്‍കിയത്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് നാദിര്‍ഷ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കാതെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച്‌ ചലച്ചിത്രലോകം രംഗത്ത് വന്നിരുന്നു. സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദവുമുയര്‍ന്നത്.

ഇശോ എന്ന പേര് മതവികാരം വ്രണപ്പെടുത്തുന്നതെന്ന ആരോപണവുമായി ഏതാനും ക്രിസ്തൃന്‍ സംഘടനകളും വിശ്വാസികളുമാണ് മുന്നോട്ട് വന്നത്.

Related Articles

Latest Articles