Saturday, October 10, 2026

കൽക്കരി പ്രതിസന്ധി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജ്ജ ക്ഷാമം തുടരുന്നു, കൽക്കരി ഉൽപാദനത്തിൽ വർധനയെന്ന് കേന്ദ്രം

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൽക്കരി ക്ഷാമം തുടരുന്നു. റെയിൽവേ വഴി കൂടുതൽ കൽക്കരി സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു തുടങ്ങിയെങ്കിലും ഊർജ്ജ ഉൽപാദനത്തിൽ ആവശ്യമായ വർധനവുണ്ടായിട്ടില്ല.

രണ്ട് ദിവസമായാലേ ഊർജ്ജ ഉൽപാദനത്തിൽ വർധനവ് പ്രകടമാകൂ എന്നാണ് ലഭിക്കുന്ന വിവരം. 16.7 മില്യൺ ടൺ കൽക്കരി കൂടി താപനിലയങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കൂടാതെ കൽക്കരി ഉൽപാദനത്തിൽ പന്ത്രണ്ട് ശതമാനം വർധനവുണ്ടായെന്ന് കേന്ദ്രം വ്യക്തമാക്കി.

എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ താപവൈദ്യുതി നിലയങ്ങളിൽ എത്ര മെഗാവാട്ടിൻ്റെ ഉൽപാദനം കൂട്ടാനായെന്നതിൽ കൃത്യമായ കണക്ക് ഊർജ്ജമന്ത്രാലയം ഇതുവരെ പുറത്തുവിട്ടില്ല.

Related Articles

Latest Articles