Sunday, September 20, 2026

നിവിന്‍ പോളിയുടെ മഹാവീര്യര്‍ റിലീസ് ഉടൻ! ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മഹാവീര്യര്‍ റിലീസിനായി ഒരുങ്ങുകയാണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്‍റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് നിവിന്‍ പോളി. സമൂഹ മാധ്യമത്തിലൂടെയാണ് നിവിന്‍ പോളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്‍പദമാക്കിയാണ് എബ്രിഡ് ഷൈന്‍ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യര്‍ നിര്‍മ്മിക്കുന്നത്. ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്‍തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്‍ണപ്രസാദ്, പദ്‍മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Related Articles

Latest Articles