Saturday, October 10, 2026

സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ ഇന്ന് പ്രദർശനത്തിനെത്തി; മികച്ച ഫാമിലി ത്രില്ലര്‍ എന്ന് പ്രേക്ഷകർ

സുരേഷ് ഗോപി മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം ‘പാപ്പന്‍’ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം നിറവേറ്റുന്ന ഒരു ചിത്രമാണ് ‘പാപ്പന്‍’ എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

സുരേഷ് ​ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘പാപ്പൻ’. സിഐ എബ്രഹാം മാത്യു മാത്തൻ’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ​ഗോപിയും മകൻ ​ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരുടെയും കോമ്പിനേഷൻ മികച്ചതാണെന്ന് തിയറ്റര്‍ പ്രതികരണങ്ങള്‍. നീതാ പിള്ളയാണ് ചിത്രത്തിലെ നായിക. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ആർ ജെ ഷാനിന്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ – മനു മഞ്ജിത്ത്.-ജ്യോതിഷ് കാശി, സംഗീതം -ജെയ്ക്ക് ബിജോയ്സ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.’സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്.

Related Articles

Latest Articles