സിനിമാ വ്യവസായത്തെ തകർക്കാൻ ശ്രമം.കഴിഞ്ഞ ദിവസം സുരേഷ് ഗോപി ചിത്രം ഇറങ്ങുന്നതിനും ഒരു ദിവസം മുൻപേ പടം മോശമാണെന്ന നിലയിൽ സോഷ്യൽ മീഡിയ വഴി വ്യാജ കമ്മന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.സംവിധായകൻ രാഹുൽ രാമചന്ദ്രനും ഈ പ്രവണത കണ്ടെത്തി പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മറ്റൊരു ഡീഗ്രേഡിങ് വിഭാഗം എത്തിയിരിക്കുകയാണ്. രണ്ടു വ്യത്യസ്ത അക്കൗണ്ടിൽ നിന്നുമാണ് സിനിമ കണ്ടു, പൈസ പോയി മട്ടിൽ കമന്റ് വന്നിരിക്കുന്നത്. ഒരേ തിയേറ്ററിൽ പോയി കണ്ടു എന്ന തരത്തിലാണ് ‘കോപ്പി- പേസ്റ്റ്’ ചെയ്ത ഈ കമന്റുകൾ.
ചിത്രം തിയേറ്റർ, ബുക്ക് മൈ ഷോ, IMDB, ഗൂഗിൾ റിവ്യൂ തുടങ്ങിയ ഇടങ്ങളിൽ മികച്ച പ്രതികരണം നേടുമ്പോഴാണ് ഈ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപി, ജോഷി ചിത്രം പരമ്പരാഗത വാർപ്പുമാതൃകകളെ പിന്തുടരാതെ നവീന ശൈലിയിൽ കെട്ടിപ്പടുത്ത സ്ക്രിപ്റ്റുമായാണ് വരവ്. നായിക നിത പിള്ള സിനിമയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞു